Skip to main content

ഗവൺമെന്റ് പ്ലീഡർ നിയമനം

കോട്ടയം: വൈക്കം മുൻസിഫ് കോർട്ട് സെന്ററിൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുള്ളവർ യോഗ്യത, ജനനതീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കി ഫോട്ടോ പതിച്ച അപേക്ഷ മേയ് ആറിന് വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം. വിശദ വിവരത്തിന് ഫോൺ: 0481 2562201
 

date