Skip to main content
ഫോട്ടോക്യാപ്ഷൻ: ചിറക്കടവ് മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഹരിത കർമ്മസേനയ്ക്കു നൽകിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു

സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പാക്കാൻ ഗ്രാമപഞ്ചായത്തുകൾ മുൻകൈ എടുക്കണം: ചീഫ് വിപ്പ് ഡോ. എൻ.  ജയരാജ്

കോട്ടയം:  സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പാക്കാൻ ഗ്രാമപഞ്ചായത്തുകൾ മുൻകൈ എടുക്കണമെന്നും ഏറ്റെടുത്ത പദ്ധതികൾ കേവലം പദ്ധതികൾ മാത്രമായി അവസാനിക്കരുതെന്നും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. ചിറക്കടവ് മിനി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും ഹരിത കർമ്മസേനയ്ക്കു നൽകുന്ന വാഹനത്തിന്റെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശീക ഭരണകൂടം എന്ന നിലയിൽ ഒരു ജനതയുടെ അഭിലാഷങ്ങളും ആശയങ്ങളും ആ നാടിന്റെ പൈതൃകവും ഏറ്റുവാങ്ങി പ്രവർത്തിക്കുമ്പോഴാണ് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് ഏറ്റവും ഭംഗിയായി അതിന്റെ പ്രവർത്തനം നിർവഹിക്കാൻ കഴിയുന്നത്.  കേരളത്തെ സുന്ദരമാക്കുന്ന  പ്രവർത്തനമാണ് ഹരിത കർമ്മസേന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി  അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ബി. രവിന്ദ്രൻ നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ജോസഫ്, എൻ.ടി. ശോഭന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു ദേവി, ഐ.എസ.് രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, കെ.ജി രാജേഷ്, എം.ജി. വിനോദ്, പ്രീത ശൈലേന്ദ്ര കുമാർ, അഭിലാഷ് ബാബു, അനിരുദ്ധൻ നായർ, സി.ഗോപാലൻ, ജയ് ശ്രീധർ, ലീന കൃഷ്ണകുമാർ, ഉഷ ശ്രീകുമാർ, ഷാക്കി സജീവ്, കെ.എബ്രഹാം, സെക്രട്ടറി ബിൻസി ചെറിയാൻ കുടുംബശ്രീ ചെയർപേഴ്സൺ ഉഷ പ്രകാശ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി രാജീവ് കുമാർ, പി. പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

date