Skip to main content

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

             ICDS അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 15 ദിവസത്തിനകം ICDS അർബൻ2പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം.

             അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിയിൽ ഇരിക്കവേ മരണമടഞ്ഞവരുടെ ആശ്രിതർക്കും വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് വേണ്ടി 15 ദിവസത്തിനകം ICDS അർബൻ2പൂജപ്പുര ഓഫീസിൽ അപേക്ഷ നൽകണം. വിലാസം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയംതിരുവനന്തപുരം അർബൻ II, വി.ടി.സി കോമ്പൗണ്ട്പൂജപ്പുര.പിഒതിരുവനന്തപുരം. ഫോൺ: 0471-2343626, Email: icdsurban2tvm@gmail.com.

പി.എൻ.എക്‌സ്. 1929/2023

date