Skip to main content
അന്തിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ നവീകരിച്ച ഗ്രന്ഥശാല  സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു

അന്തിക്കാടിന്റെ ഗ്രന്ഥശാല നവീകരിച്ച് നാടിന് സമർപ്പിച്ചു

അന്തിക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലെ നവീകരിച്ച ഗ്രന്ഥശാല  സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

സ്ഥല സൗകര്യമുള്ള എല്ലാ വാർഡിലും അംഗൻവാടികൾ തുടങ്ങുന്നതിനുള്ള കെട്ടിടങ്ങൾ പണിത് നൽകുമെന്ന പ്രഖ്യാപനം ഉറപ്പായി  പാലിക്കുമെന്ന് ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു. പഞ്ചായത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ   അന്തിക്കാടിന്റെ മുഖച്ഛായ ഘട്ടം ഘട്ടമായി  മാറി വികസന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും എം എൽ എ  കൂട്ടിചേർത്തു.
കൂടാതെ കുഞ്ഞുണ്ണി മാഷ് കവിതകൾ വായനശാലകളിൽ കുട്ടികൾക്ക് വായിക്കാനുള്ള അവസരമൊരുക്കാനുള്ള നിദ്ദേശവും നൽകി.

മാതൃഭാഷയെ സംരക്ഷിച്ച് വളർത്തി കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് ഗ്രന്ഥശാലകളാണ്. അതുകൊണ്ടു  തന്നെ സംസ്ഥാനത്തെ ഗ്രന്ഥശാലകൾക്ക് ജീവൻ കൊടുക്കുന്നത് സർക്കാരിന്റെ പ്രധാന കർമ്മ പരിപാടിയാണ്.

ഗ്രന്ഥശാലക്ക് എം എൽ എ യുടെ എസ് ഡി എഫ് ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ നൽകി. ഇതോടെ  നവീകരണം നടത്തിയ 33 ഓളം ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ നൽകി.
മൂന്ന് വർഷത്തിന് ശേഷം അന്തിക്കാട് പഞ്ചായത്ത് ഓഫീസിൽ നാടിന്റെ ഗ്രന്ഥശാലയായി നവീകരിച്ച് പ്രവർത്തന സജ്ജമാവുമ്പോൾ നാടിന് സാംസ്കാരിക തലത്തിൽ ധാരാളം പ്രതീക്ഷകൾ നൽകും.

പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ പങ്കെടുത്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് , പഞ്ചായത്ത് സെക്രട്ടറി സി എ വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ , വാർഡ് മെമ്പർമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date