Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിനിതകള്‍ക്ക് സൗജന്യ പരിശീലനം

കേരള സര്‍ക്കാര്‍, ടൂറിസം വകുപ്പ് സ്ഥാപനമായ തൊടുപുഴ ഫുഡക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ഹ്രസ്വകാല കോഴ്സുകളിലേക്ക്  വനിതകള്‍ക്ക് അപേക്ഷിക്കാം. കുക്കറി, ഫുഡ് ആന്റ് ബീവറേജസ് സര്‍വ്വീസ് എന്നീ കോഴ്സുകലിലേയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രവേശനം  ലഭിക്കും. അപേക്ഷാഫോറം  തൊടുപുഴ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും  മെയ് 5 വൈകുന്നേരം  വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 224601, 9400455066 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
 

date