Skip to main content

പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പരപ്പനങ്ങാടി നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക്  ഹോസ്റ്റലിലേക്ക് 2023-24 അധ്യയന വർഷത്തിൽ ശേഷിക്കുന്ന 22 ഒഴിവുകളിലേക്ക് പ്രവേശനം നേടുന്നതിന് അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗക്കാരായ ആൺകുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 10 ശതമാനം സീറ്റുകളിലേക്ക് (പരമാവധി മൂന്ന് പേർ) മറ്റു സമുദായക്കാരായ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സിർട്ടിഫിക്കറ്റും വാർഷിക പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്‌കൂൾ പ്രധാനധ്യാപകൻ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെയ് 25നുള്ളിൽ തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം.ഹോസ്റ്റൽ പ്രവേശനം നേടുന്നവർക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി, യൂണിഫോം,പഠനോപകരണങ്ങൾ, ഓരോ വിഷയത്തിനും പ്രത്യേക ട്യൂഷൻ, രാത്രികാല പഠനകാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ഹൈസ്‌കൂൾ അധ്യാപന യോഗ്യതയുള്ള സ്ഥിരം ട്യൂട്ടർ എന്നീ സേവനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ. 6282522132, 8848505020.

date