Skip to main content

ഡാറ്റസി കാരവൻ: ക്രിയേറ്റീവ് ശിൽപശാലകളുടെ  പരമ്പര

 

അസാപ് കേരളയും ആനിമേഷൻ രംഗത്തെ പ്രമുഖരായ സെബു അനിമേഷൻ സ്റ്റുഡിയോസും സംയുക്തമായി ഡാറ്റസി കാരവൻ
 (‘Datsi’s Caravan’) സജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ഡിജിറ്റൽ കലാരംഗത്ത് താല്പര്യം ഉള്ള എല്ലാവർക്കും പങ്കെടുക്കാം.

കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ ആനിമേഷൻ രംഗത്തെ ക്രിയേറ്റീവ് എക്‌സിക്യൂട്ടീവുമാരിൽ ഒരാളായ  വിരൻ പട്ടേലും  (ഡയറക്ടർ &
സ്ഥാപകൻ സെബു അനിമേഷൻ സ്റ്റുഡിയോസ്)  സിനിമ മേഖലയിലെ   പ്രഗൽഭനായ മൈക്കൽ ജോസഫിൽ നിന്നും ആധുനിക സിനിമയെ കുറിച്ച് പഠിക്കാൻ ഒരവസരമാണ് ഒരുക്കുന്നത്. 

19ന് തിരുവനന്തപുരത്ത് കഴക്കൂട്ടത്തുള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്ന് ആരംഭിക്കുന്ന ഡാറ്റസി കാരവൻ ശില്പശാല, 20ന് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിലും, 26ന് കോഴിക്കോട് കേരള ഗവ: പോളിടെക്‌നിക്‌ കോളേജിലും നടക്കും. 27ന്  കണ്ണൂരിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് പാലയാട് ശില്പശാലയോടു കൂടി അവസാനിക്കും. രജിസ്റ്റർ ചെയ്യുന്നതിനായി https://www.datsischool.com/caravan എന്ന ലിങ്ക് സന്ദർശിക്കുക.

date