Skip to main content

മാലിന്യമുക്തം നവകേരളം ക്യാംപയിനിൽ എൻ.എസ്.എസ് പങ്കാളിത്തം

 

സംസ്ഥാനതല പ്രഖ്യാപനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു

മാലിന്യ മുക്തം നവകേരളം ക്യാംപയിനിൽ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) പങ്കാളികളാകുന്നതിന്റെ സംസ്ഥാനതല പ്രഖ്യാപനം മറൈൻഡ്രൈവിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.

അസംസ്കൃത മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയെ ഏല്പിക്കുകയും ശുചീകരണ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ് എൻ.എസ്.എസ് പങ്കാളിത്തം ഉറപ്പാക്കുന്നത്. 200 എൻ.എസ്.എസ് വോളന്റിയർമാരുടെ  നേതൃത്വത്തിൽ  മറൈൻ ഡ്രൈവ് പരിസരം വൃത്തിയാക്കി. കൂടാതെ മാലിന്യ ശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകളും നടത്തി. 

ടി.ജെ വിനോദ് എംഎൽഎ, മേയർ അഡ്വ. എം അനിൽകുമാർ, കൗൺസിലർ  മനു ജേക്കബ്,  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി.എം ഷെഫീക്ക്,  എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ സോ. ആർ.എൻ അൻസർ, എം ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ ഓഡിനേറ്റർ ഡോ.എൻ.ശിവദാസ്, നവകേരളം ജില്ലാ കോ ഓഡിനേറ്റർ എസ്.രഞ്ജിനി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.കെ മനോജ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ആർ.എസ് അമീർഷ, ശുചിത്വ മിഷൻ പ്രോഗ്രാം കോ ഓഡിനേറ്റർ ധന്യ, യൂത്ത് കോ ഓഡിനേറ്റർ ആർ.എച്ച്  സുഹാന തുടങ്ങിയവർ പങ്കെടുത്തു. 

date