Skip to main content

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

പുഴക്കൽ ഐസിഡിഎസ് പ്രോജക്റ്റിന്റെ പരിധിയിൽ വരുന്ന കൈപ്പറമ്പ് പഞ്ചായത്തിലെ അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. നിലവിലുള്ളതും അടുത്ത മൂന്നുവർഷത്തേക്കുണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്കാണ് നിയമനം. പഞ്ചായത്തിൽ സ്ഥിരംതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18-46. യോഗ്യത: വർക്കർ - പത്താം ക്ലാസ്. ഹെൽപ്പർക്ക് പത്താം ക്ലാസ് പാസാകരുത്. എസ്. സി / എസ് ടി വിഭാഗങ്ങൾക്ക് മൂന്നു വർഷം വയസ്സിളവുണ്ട്.

ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷയുടെ മാതൃക പുഴക്കൽ ഐസിഡിഎസ് പ്രോജക്ടിലും കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലും ലഭിക്കും. അയക്കേണ്ട വിലാസം: പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രോജക്ട്, പുറനാട്ടുകര പി ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട് പുഴക്കൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. വിവരങ്ങൾക്ക്: ഫോൺ - 0487 2307516.

date