Skip to main content

വിദ്യാഭ്യാസ ധനസഹായ അവാർഡിന് അപേക്ഷിക്കാം

കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ - എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരള സിലബസ്സിൽ പഠനം പൂർത്തീകരിച്ചവരായിരിക്കണം. എസ്എസ്എൽസി/ ടി എച്ച് എസ് എൽ സി പരീക്ഷയിൽ എൺപതിൽ കൂടുതൽ പോയിന്റ് നേടിയവർക്കും പ്ലസ്- ടു/ വിഎച്ച്എസ്ഇ പരീക്ഷയിൽ തൊണ്ണൂറിൽ കൂടുതൽ ശതമാനം നേടിയവർക്കും തൃശ്ശൂർ ജില്ലാ ഓഫീസിൽ അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ടവർക്ക് മാർക്ക്‌ പരിധി യഥാക്രമം 75 പോയിൻ്റ്, 85 ശതമാനം എന്നിങ്ങനെയാണ്. അപേക്ഷകർ ജാതി സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാഫോറം www.agriworkersfund.org വെബ്സൈറ്റിൽ ലഭിക്കും. ഫോൺ : 0487-2386754.

date