Skip to main content

അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി: 32 പേർക്ക് തിരിച്ചറിയൽ കാർഡ് നൽകി ചേലക്കര പഞ്ചായത്ത്

അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായിട്ടുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്എം. കെ. പത്മജ നിർവഹിച്ചു.ചേലക്കര ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രരായി കണ്ടെത്തിയ 32ഓളം പേർക്ക് ആണ് കാർഡ് വിതരണം ചെയ്തത്. അവർക്ക് പിന്തുണ നൽകി നാടിനെ ദാരിദ്ര്യ മുക്‌തമാക്കി മാറ്റുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. കെ.പത്മജ അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എച്ച്. ഷലീൽ,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ കെ. കെ.ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥൻ, ജാനകി ടീച്ചർ, വാർഡ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

date