Skip to main content

ആധാര്‍ അപ്‌ഡേഷന്‍ ക്യാമ്പ് നടത്തി

10 വര്‍ഷം മുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെയും കല്‍പ്പറ്റ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആധാര്‍ അപ്ഡേഷന്‍ ക്യാമ്പ് നടത്തി. കളക്ടറേറ്റ് പഴശ്ശി ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ഐ.ടി മിഷന്‍ ഡി.പി.എം എസ്. നിവേദ്, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, റിക്രിയേഷന്‍ ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കളക്ടറേറ്റ് ജീവനക്കാര്‍ക്കായാണ് ആദ്യഘട്ടത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മിനി സിവില്‍ സ്റ്റേഷന്‍, താലുക്ക് ഓഫീസ് എന്നിവടങ്ങളിലും വരും ദിവസങ്ങളില്‍ മെഗാ ഡ്രൈവ് സംഘടിപ്പിക്കും. ആധാര്‍ പുതുക്കുന്നതിന് വോട്ടര്‍ ഐഡി കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ നിര്‍ബന്ധമാണ്. കളക്ടട്രേറ്റിലെ ക്യാമ്പ് ഇന്ന് (വ്യാഴം) സമാപിക്കും.
 

date