Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 21-06-2023

സ്പെഷ്യല്‍ എജുക്കേറ്റര്‍ നിയമനം

സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയുടെ കീഴിലെ ബി ആര്‍ സികളില്‍ സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എലമെന്ററി സ്പെഷ്യല്‍ എഡുക്കേറ്റര്‍ യോഗ്യത ഡി.എഡ് (ടി ടി സി), രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജുക്കേഷന്‍/പ്ലസ്ടു, രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജുക്കേഷന്‍(ആര്‍സിഐ അംഗീകൃതം). സെക്കണ്ടറി സ്പെഷ്യല്‍ എജുക്കേറ്റര്‍ യോഗ്യത പിജി വിത്ത് ബി എഡ് ഇന്‍ സ്പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ/ ബി എഡ് ഇന്‍ സ്പെഷ്യല്‍ എജുക്കേഷന്‍/ജനറല്‍ ബി എഡ് വിത്ത് രണ്ട് വര്‍ഷത്തെ സ്പെഷ്യല്‍ എജുക്കേഷന്‍ ഡിപ്ലോമ(ആര്‍സിഐ അംഗീകൃതം). താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം മെയില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 27ന് വൈകിട്ട് അഞ്ച് മണി വരെ. ഇ മെയില്‍. ssakannur@gmail.com, ഫോണ്‍. 0497 2707993.

ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈന്‍ പാര്‍ട്ട് ടൈം സര്‍ട്ടിഫിക്കറ്റ്  പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ഫോണ്‍.9048110031, 8075553851.വെബ്‌സൈറ്റ് www.srccc.in.

മേട്രന്‍ നിയമനം

കണ്ണൂര്‍ പരിയാരം ഗവ ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. 45നും 55നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് ജൂണ്‍ 30ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ചേബറില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രീഡിഗ്രി/ഡിഗ്രി, ഹിന്ദി ഭാഷാ പ്രാവീണ്യം, പ്രവൃത്തി പരിചയം എന്നിവ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ആധാര്‍ കാര്‍ഡും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകുക. ഫോണ്‍. 0497 2800167. വെബ്‌സൈറ്റ്: www.gack.kerala.gov.in.

പ്രവാസികള്‍ക്ക് പരാതി നല്‍കാം

കണ്ണൂര്‍ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ ജൂലൈ മാസം ചേരുന്ന യോഗത്തില്‍ അപേക്ഷകള്‍/പരാതികള്‍ നല്‍കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ക്ക് ജൂണ്‍ 30ന് വൈകിട്ട് അഞ്ച് മണിവരെ സമര്‍പ്പിക്കാം. വിലാസം. കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മറ്റി, സിവില്‍ സ്റ്റേഷന്‍ അനക്‌സ്, കണ്ണൂര്‍ 670002. ഇമെയില്‍ ddpknr1@gmail.com. ഫോണ്‍. 0497 2700813.

ഓര്‍ഫനേജ് ഗ്രാന്റ് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ നിലവില്‍ ഗ്രാന്റ് ഇന്‍ എയ്ഡിന് അനുമതിയുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തതും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം അപേക്ഷയുടെ പകര്‍പ്പ്, സംസ്ഥാന ഓഡിറ്റ് ഡിപാര്‍ട്ട്‌മെന്റിന് നല്‍കിയതിന്റെ രസീത് എന്നിവ വെക്കണം. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുവികസന ഓഫീസില്‍ സെപ്റ്റംബര്‍ 30 വരെ സ്വീകരിക്കും. ഫോണ്‍. 0497 2700708.

യോഗാ ദിനം ആചരിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ഐ എം എ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഹര്‍ ഘര്‍ ആംഗന്‍ യോഗ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പരിപാടിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് യോഗ ക്ലാസും സംഘടിപ്പിച്ചു. യോഗ പരിശീലനത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍, ഗവണ്‍മെന്റ് നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ ആന്റ് നാച്ചുറോപതി ഡോ. സ്റ്റെനി ക്ലാസെടുത്തു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ജില്ലാ നഴ്‌സിങ് ഓഫീസര്‍ ദേവയാനി കല്ലേന്‍, എച്ച് ഡബ്ല്യു സി ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീറ്റ കെ ജോസി എന്നിവര്‍ സംസാരിച്ചു.
ഹിന്ദി അധ്യാപക ട്രെയിനിംഗ്: അപേക്ഷ ക്ഷണിച്ചു

പി എസ് സി അംഗീകരിച്ച ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ അടൂര്‍ സെന്ററില്‍ അധ്യാപക കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ബി എ ഹിന്ദി പാസായവര്‍ക്കും അപേക്ഷിക്കാം. പട്ടിക ജാതി/ പട്ടികവര്‍ഗ/ പിന്നോക്ക വിഭാഗകാര്‍ക്ക് സംവരണം ലഭിക്കും. അവസാന തീയതി ജൂണ്‍ 30. വിലാസം. പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പത്തനംതിട്ട. ഫോണ്‍ 04734296496, 8547126028.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി പ്രോഗ്രാം

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെക്ഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷിക്കാം. ആറ് മാസത്തെ കോഴ്‌സിന് 18 വയസിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിലാസം. മിത്ര വെല്‍നെസ്സ് ഫൗണ്ടേഷന്‍, കരിക്കന്‍കുളം, പാപ്പിനിശ്ശേരി, കണ്ണൂര്‍- 670561. ഫോണ്‍. 9446060641, 9447007600.

ഐടിഐ പ്രവേശനം: വെരിഷിക്കേഷന്‍ നടത്തണം

ഐടിഐ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷയുടെ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ രശീത്, അസ്സല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അടുത്തുള്ള ഗവ ഐടിഐയില്‍ ജൂണ്‍ 22 മുതല്‍ ജൂലായ് 15 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഹാജരായി വെരിഫിക്കേഷന്‍ നടത്തണം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത അപേക്ഷകള്‍ പ്രവേശനത്തിന് പരിഗണിക്കുകയില്ല.

എംപ്ലോയിബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ച് എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ 23നും, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
ഹാളില്‍  ജൂണ്‍ 24നും രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭിക്കുന്നതിനായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടക്കും. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായപരിധി 50 വയസില്‍ താഴെ. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സാധുതയുള്ള ഇമെയില്‍ ഐഡിയും ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. ആധാര്‍/ വോട്ടേഴ്സ് ഐ.ഡി/ പാസ്‌പോര്‍ട്ട്/പാന്‍ കാര്‍ഡ്ഇവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് തുടര്‍ന്നു നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍. 0497 - 2707610, 6282942066.

ടെണ്ടര്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ഐ പി കെയ്‌സ് ഷീറ്റ് സപ്ലൈ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുന്നതിന് അച്ചടിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ നാലിന് ഉച്ചക്ക് ഒരു മണി വരെ.

date