Skip to main content

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 58

ആലപ്പുഴ: ജില്ലയിലെ 58 ദുരിതാശ്വാസ ക്യാമ്പുകളിലായി 1108 കുടുംബങ്ങളിലെ നിന്നായി 1520 പുരുഷന്‍മാരും 1675 സ്ത്രീകളും 559 കുട്ടികളുമടക്കം 3754 പേര്‍ കഴിയുന്നു. നിലവില്‍ ചെങ്ങന്നൂര്‍- 22, കുട്ടനാട്- 14, മാവേലിക്കര- ഏഴ്, ചേര്‍ത്തല- നാല്, കാര്‍ത്തികപ്പള്ളി- ഏഴ്, അമ്പലപ്പുഴ- നാല് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്ങന്നൂരില്‍ 206 കുടുംബങ്ങളിൽ നിന്നായി 742 പേരാണ് ക്യാമ്പുകളിലുള്ളത്. ചേര്‍ത്തലയില്‍ 150 കുടുംബങ്ങളിലെ 376 പേരും മാവേലിക്കര 81 കുടുംബങ്ങളിലെ 247 പേരും കാര്‍ത്തികപ്പള്ളി 151 കുടുംബങ്ങളിലെ 607 പേരും ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടില്‍ 197 കുടുംബങ്ങളിലെ 604 പേരും അമ്പലപ്പുഴ 323 കുടുംബങ്ങളിലെ 1178 പേരും ക്യാമ്പുകളില്‍ കഴിയുന്നു.

date