Skip to main content

കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ       എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2023-25 ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കുംഅവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും പങ്കെടുക്കാം.  വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസിൽ ജൂലൈ 14ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം. ജർമ്മൻഫ്രഞ്ച് ഭാഷകൾ പഠിക്കാൻ അവസരമുള്ളതിന് പുറമെ പ്ലെയിസ്‌മെന്റ് സൗകര്യവും നൽകുന്നുണ്ട്.    കൂടൂതൽ വിവരങ്ങൾക്ക്www.kittsedu.org9446529467/ 9847273135/ 04712327707.

പി.എൻ.എക്‌സ്3172/2023

date