Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷന്റെ കോർട്ട് ഹാളിൽ 13ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ഷാജി എ.കെ സമർപ്പിച്ച ഹർജി, കേരളത്തിലെ ശൈവവെള്ളാള സമുദായത്തെ പൂർണ്ണമായും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, സി.ടി. സെബാസ്റ്റ്യന്റെ ഹർജി എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി.ശശിധരൻ, അംഗങ്ങളായ ഡോ.എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 3173/2023
date
- Log in to post comments