Skip to main content

ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ

പൊതു മേഖലാ സ്ഥാപനമായ സംസ്ഥാന പന ഉത്പ്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) ലൈസൺ ഓഫീസർ കം അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവുണ്ട്. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മാതൃ വകുപ്പിൽ നിന്നുള്ള എൻഒസി സഹിതം അപേക്ഷിക്കണം. അപേക്ഷയിൽ നിർബന്ധമായും ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉൾപ്പെടുത്തണം. ശമ്പള സ്‌കെയിൽ : 4000-90-4090-100-6090. എം എസ് ഡബ്ല്യു /എം ബി എ ബിരുദമാണ് യോഗ്യത. രണ്ട് വർഷം പ്രവൃത്തി പരിചയവും കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവരായിരിക്കണം. ജൂലൈ 20ന് 5 മണിക്ക് മുമ്പ് അപേക്ഷ അയക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർകെൽപാംകൊറ്റാമംആറയൂർ പി ഓതിരുവനന്തപുരം പിൻ -695 122, 60013ഇ-മെയിൽhrkelpalm@gmail.com.

പി.എൻ.എക്‌സ്3175/2023

date