Skip to main content
ജി.എല്‍.പി.സ്‌കൂള്‍ തട്ടയില്‍ നടത്തിയ കഥോത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുന്നു.

കഥോത്സവം നടത്തി

കുട്ടികള്‍ക്ക് കഥകളിലുടെ ആശയങ്ങള്‍ മനസിലാക്കുന്നതിന് ഗവ.എല്‍പിജി സ്‌കൂള്‍ തട്ടയില്‍ നടത്തിയ കഥോത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വായനയിലൂടെ വേണം കുട്ടികള്‍ പുതിയ അറിവുകള്‍ നേടേണ്ടതെന്നും കുട്ടികളില്‍ വായന ശീലം വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദേഹം പറഞ്ഞു.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപണിക്കര്‍, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കെ.ആര്‍.ലേഖ, പി.ടി.എ പ്രസിഡന്റ് അഭിലാഷ്,എച്ച് എം ജെനി,അധ്യാപകരായ ജ്യോതി ഗോവിന്ദ്, അജിത് കുമാര്‍, പാര്‍വതി, രമാദേവിയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date