Skip to main content

ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ. സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം, സർട്ടിഫിക്കറ്റ് ഇൻ പെർഫോമിംഗ് ആർട്‌സ് (ഭരതനാട്യം) കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒരു  വർഷമാണ് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിന്റെ കാലാവധി. സർട്ടിഫിക്കറ്റ് ഇൻ പെർഫോമിംഗ് ആർട്‌സ് കോഴ്‌സിന് ആറു മാസമാണ് കാലാവധി. https://app.srccc.in/register  ലിങ്കിലൂടെ ജൂലൈ 31 വരെ അപേക്ഷ സമർപ്പിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക് www.srccc.in

date