Skip to main content

മത്സ്യകൃഷി: അപേക്ഷ  ക്ഷണിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് പഞ്ചായത്തുകൾ/നഗരസഭകൾ നടപ്പാക്കുന്ന 'സുഭിക്ഷ കേരളം' ജനകീയ മത്സ്യകൃഷി 2023-24 പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി പദ്ധതിയിലേക്ക്  കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോമുകളുടെ മാതൃക മത്സ്യഭവനുകളിൽ നിന്നും ക്ലസ്റ്റർ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോമുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 18ന് മുമ്പായി അതത് മാത്സ്യഭവനുകളിലോ പ്രൊമോട്ടർമാർ കൈവശമോ ഏൽപ്പിക്കണം. ഫോൺ: പെരിന്തൽമണ്ണ -9061720266, നിലമ്പൂർ -8086013214, മലപ്പുറം -6282085702.

date