Skip to main content

അപേക്ഷ ക്ഷണിച്ചു

പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടിക വര്‍ഗ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ( വസ്തു / ഉദ്ദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) 6 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. www.kswdc.org എന്ന വെബ് സൈററില്‍ നിന്നും അപേക്ഷാ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫാറം ആവശ്യമായ രേഖകള്‍ സഹിതം പത്തംതിട്ട ഡിസ്ട്രിക്ട് ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ഓഫീസ്, കണ്ണങ്കര, പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാവുന്നതാണ്. ഫോണ്‍:  8281552350,9074389264
(പിഎന്‍പി 2529/23)

date