പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതി കളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി എറണാകുളം ജില്ലയിൽ ജൂലൈ 19, 20 തീയതികളിൽ പരാതി പരിഹാര അദാലത്ത് നടത്തുന്നു. എറണാകുളം ജില്ലാ പ്ലാനിംഗ് ഹാളിൽ (സിവിൽ സ്റ്റേഷൻ, കാക്കനാട്) രാവിലെ 10.30 മുതൽ വൈകുന്നേരം 5.00 മണി വരെ നടത്തുന്ന അദാലത്തിന് കമ്മീഷൻ ചെയർമാൻ എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാർ,, അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകും.. പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും എതിർകക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കുന്നതാണ്. പുതിയ പരാതികൾ സ്വീകരിക്കും.. പരാതി പരിഹാര അദാലത്തിൽ ബന്ധപ്പെട്ട പോലീസ് ഓഫീസർമാർ, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, സഹകരണവകുപ്പ്, പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
- Log in to post comments