Skip to main content

റസിഡന്റ് ട്യൂട്ടർ ഇന്‍റര്‍വ്യൂ

മുവാറ്റുപുഴ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി നേര്യമംഗലം എന്നീ സ്ഥലങ്ങളിൽ പെൺകുട്ടികൾക്കായും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് റസിഡന്റ് ട്യൂട്ടർമാരെ ബി.എഡ്  ബിരുദധാരികളിൽ നിന്നും 12,000 രൂപ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ മുൻപരിചയമുള്ളവർക്കും അധിക യോഗ്യത ഉള്ളവർക്കും എസ്.സി എസ്.റ്റി വിഭാഗക്കാർക്കും മുൻഗണന. അപേക്ഷകർ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ്ഗ വികസന വകുപ്പ് ആഫീസറുടെ ആഫീസിൽ ജൂലൈ 21 ന്  രാവിലെ 11.00 ന് നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർ  ഹോസ്റ്റലിൽ താമസിച്ച് സേവനം ചെയ്യേണ്ടതാണ്, നിയമനം താൽകാലികവും 31/03/2024 വരെ മാത്രം കാലാവധി ഉള്ളതുമായിരിക്കും

date