സ്വാമി വിവേകാന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022 - ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിനുള്ള നോമിനേഷനും മികച്ച യുവജന ക്ലബുകൾക്കുള്ള അവാർഡിനുള്ള അപേക്ഷയും ക്ഷണിച്ചു. വ്യക്തിഗത പുരസ്കാരത്തിനായി അതാത് മേഖകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം. സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം 10 പേർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്.
പുരസ്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. പുരസ്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും ലഭിക്കും.
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു. ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും ലഭിക്കും. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്കാരവും ലഭിക്കും.
ജൂലൈ 25 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. മാർഗ്ഗനിദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോൺ - 0484 2428071
- Log in to post comments