Skip to main content

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ : ശില്പശാല സംഘടിപ്പിച്ചു

 

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് - നഗരസഭകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് ശില്പശാല സംഘടിപ്പിച്ചു. ക്യാമ്പയിന്റെ മാർഗ്ഗരേഖ വിശദീകരിക്കുന്നതിനും തദ്ദേശ സ്വയംഭരണ  തലത്തിൽ നടപ്പാക്കേണ്ട മാലിന്യ സംസ്കരണ  പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് കർമപദ്ധതി തയ്യാറാക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചത്.

 ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, ഓരോ വ്യക്തിയും പാലിക്കേണ്ട  ശുചിത്വ ശീലങ്ങളെ കുറിച്ചും  ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ കെ മനോജ് സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കി  മാലിന്യ മുക്തമായ കേരളത്തിനായി പരിശ്രമിക്കണം. 

വ്യക്തി ശുചിത്വം പോലെ തന്നെ പൊതു ശുചിത്വവും  പാലിക്കണമെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ വാതിൽപടി ശേഖരണ പ്രവർത്തനങ്ങൾക്ക്  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും  നവകേരളം കർമപദ്ധതി 2 ജില്ലാ കോ-ഓർഡിനേറ്റർ എസ്.രഞ്ജിനി  പറഞ്ഞു. 

തുടർന്ന് ബ്ലോക്ക് അടിസ്ഥാനത്തിൽ   പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മാലിന്യ മുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ടും പൊതുവായും ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടത്തി. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  നടപ്പാക്കിവരുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം  മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തി കൊണ്ട്  കെൽട്രോണിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ്സും നടന്നു.

date