Skip to main content

മാലിന്യം തള്ളൽ: 3 കേസ് കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. തിങ്കളാഴ്ച (ജൂലൈ 10) 3 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ മരട്, തോപ്പുംപടി, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 മരട് ചമ്പക്കര മാർക്കറ്റിന് സമീപം റോഡരികിൽ  കെ.എൽ -85-എ-8101 നമ്പർ ലോറിയിൽ നിന്നും മലിന ജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന്  കോഴിക്കോട് ചാലിയം കൈതവളപ്പിൽ വീട്ടിൽ നജാമുദീ(32)നെ പ്രതിയാക്കി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 തെക്കേ ചെല്ലാനം ഭാഗത്ത് റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കോട്ടയം വെച്ചൂർ പടിഞ്ഞാറെ മുരിയന്തറ വീട്ടിൽ സിബിച്ചൻ.കെ. ജോസി(44)നെ പ്രതിയാക്കി കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ആര്യാട് അത്തിപ്പൊഴി റോഡിൽ അരി ഗോഡൗണിന് സമീപം റോഡ് അരികിൽ മാലിന്യം കത്തിക്കാൻ ശ്രമിച്ചതിന്  എറണാകുളം രാമേശ്വരം മുണ്ടംവേലി പാലക്കൽ വീട്ടിൽ ജെസ്ലിൻ മെന്റസി(57)നെ പ്രതിയാക്കി തോപ്പുംപടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date