Skip to main content

മുളന്തുരുത്തിയിൽ എബിസി കേന്ദ്രം ഉദ്ഘാടനം

തെരുവ് നായ നിയന്ത്രണ പദ്ധതി നടപ്പിലാക്കുന്നതിനായി ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം മുളന്തുരുത്തിയില്‍ പ്രവര്‍ത്തന സജ്ജമായി. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നാളെ (വ്യാഴം) രാവിലെ ഒന്‍പതിന് മുളന്തുരുത്തി ഗ്രാമപ‍ഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ   മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.

അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍, എം. പി. ജില്ലാ കളക്ടര്‍ എന്‍. എസ്. കെ. ഉമേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറയും

തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട തടസം എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടത്തുന്ന എ. ബി. സി. കേന്ദ്രങ്ങളുടെ അഭാവമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഇതിന് ശാശ്വത പരിഹാരമായാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എബിസി കേന്ദ്രം ഒരുക്കിയത്.

 
ജില്ലാ പഞ്ചായത്ത്, മുളന്തുരുത്തി, പാമ്പാക്കുട  ബ്ലോക്ക് പഞ്ചായത്തുകൾ മുളന്തുരുത്തി, ആമ്പല്ലൂര്‍, ഉദയംപേരൂര്‍, ചോറ്റാനിക്കര, മണീട് എടക്കാട്ടുവയല്‍, പാമ്പാക്കുട രാമമംഗലം, തിരുമാറാടി, പാലക്കുഴ ഇലഞ്ഞി  ഗ്രാമ പഞ്ചായത്തുകൾ എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ്  മുളന്തുരുത്തി വെറ്ററിനറി പോളിക്ലിനിക്കിന് ലഭ്യമായ സ്ഥലത്തു അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി നേടിയ ഒരു അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ. ബി. സി. കേന്ദ്രം) നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്,

date