Skip to main content

ഭിന്നശേഷി കമ്മീഷണറുടെ നിർദേശം: നിയമനം നൽകി

            സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി യുവാവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളജിൽ നിയമനമായി.

            ദേവസ്വം ബോർഡ് പമ്പാ കോളജിൽ താത്കാലിക അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റായി ജോലി ചെയ്തിരുന്ന സമ്പത്ത് എസ്. കടകംപ്പള്ളിയ്ക്കാണ് ഉത്തരവ് ആശ്വാസമായത്. സ്ഥിരമായ നിയമനം ഭിന്നശേഷി സംവരണ പ്രകാരം നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിൽ ഫയൽ ചെയ്ത ഹർജി പരിഗണിച്ച ശേഷം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഭിന്നശേഷി സംവരണാനുകൂല്യം നൽകി സ്ഥിര നിയമനം നൽകണമെന്ന് നിർദേശിച്ചിരുന്നു. തുടർന്നാണ് പരുമല ദേവസ്വം ബോർഡ് കോളജിൽ നിയമനം ലഭിച്ചത്.

പി.എൻ.എക്‌സ്3189/2023

date