Skip to main content

ലഹരി വിരുദ്ധ ബോധവത്ക്കരണ മെഗാതിരുവാതിര സംഘടിപ്പിച്ചു

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരിവിരുദ്ധ മെഗാതിരുവാതിര സംഘടിപ്പിച്ചു. പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളും അധ്യാപകരും അമ്മമാരും മെഗാതിരുവാതിരയില്‍ അണിചേര്‍ന്നു. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ് ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു. എം പി ടി എ പ്രസിഡന്റ് രമ്യ മോഹന്‍ അധ്യക്ഷയായി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ അജിത, ഒ എ രഞ്ജിനി, വി ജി ശ്രീജ, വി വിദ്യ, ആര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date