Skip to main content

അറവുശാലമാലിന്യം; കർശന നടപടിയെന്ന് ജില്ലാ കളക്ടർ

കോട്ടയം: അറവുമാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരേ കർശന നടപടിയെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. ജില്ലയെ തെരുവുനായ മുക്തമാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുകയാണ്. തെരുവുനായ ശല്യത്തിന് വലിയ തോതിൽ കാരണമാകുന്ന അറവുശാലകളിലെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെരിരേ കർശന നടപടിയുണ്ടാകുമെന്ന് ജന്തു ദ്രോഹ നിവാരണ സമിതിയുടെ(എസ്.പി.സി.എ.) ജില്ലാതല മാനേജ്‌മെന്റ് കമ്മിറ്റി പുനസംഘടനായോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു.
അറവുശാലയിലെ മാലിന്യങ്ങൾ മതിയായ ആഴത്തിൽ കുഴിച്ചിടുന്നുണ്ടെന്ന് അറവുശാലകൾ ഉറപ്പാക്കണം. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ച പരിശോധന ശക്തമാക്കും. നിയമലംഘനങ്ങൾ കണ്ടാൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date