Skip to main content

സജ്ജം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി*

 

 

 ദുരന്തങ്ങള്‍ അതിജീവിക്കാനുള്ള പ്രായോഗിക പരിശീലനവുമായി കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ സജ്ജം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനം, ദുരന്തങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം, ദുരന്തങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, സജ്ജീകരണങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് പരിശീലനം. സംസ്ഥാനത്ത് 1 ലക്ഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 4000 കുട്ടികള്‍ക്ക് ജില്ലയില്‍ പരീശീലനം നല്‍കും. 

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 52 മാസ്റ്റര്‍ ട്രെയിനേഴ്സിനുള്ള ജില്ലാതല ദ്വിദിന പരിശീലനം മുട്ടില്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.കെ പവിത്രന്‍, ഒ.എം ബാലന്‍, ഷിംജിത്ത് മേപ്പയൂര്‍, ആര്‍.ആര്‍ പ്രസന്നകുമാരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ബാലസഭ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. വിവിധ സി.ഡി.എസുകളില്‍ ബാലസഭ അംഗങ്ങള്‍ക്ക് നീന്തല്‍ പരിശീലനം, പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയ പ്രായോഗിക പരിശീലനങ്ങള്‍കൂടി ഇതിന്റെ തുടര്‍ച്ചയായി നല്‍കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. എ.ഡി.എം.സി വി.കെ റെജീന, ജില്ലാ പ്രോഗ്രാം മോനേജര്‍ കെ.ജെ ബിജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

date