Skip to main content

നിയമസഭാ സമിതി തെളിവെടുപ്പ് നാളെ

 

മൃഗസംരക്ഷണ, ക്ഷീരവികസന, മ്യൂസിയം വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായ 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്‍' സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റി നാളെ (ജൂലൈ 13) ന് രാവിലെ 11 മണിക്ക് എറണാകുളം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് യോഗം നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉല്‍പാദനവും വില്‍പനയും നിയന്ത്രിക്കല്‍) ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org - Home page) ലഭ്യമാണ്. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കുവാന്‍ താല്‍പര്യമുളളവര്‍ക്ക് പ്രസ്തുത യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാം. കൂടാതെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവന്‍ പി. ഒ, തിരുവനന്തപുരം-33 വിലാസത്തിലോ legislation@niyamasabha.nic.in എന്ന ഇ-മെയില്‍ മുഖാന്തിരമോ അയച്ചു കൊടുക്കാവുന്നതുമാണ്.

date