Skip to main content

ജില്ലാതല സാമ്പത്തിക സാക്ഷരത ക്വിസ് നടത്തി

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും റിസര്‍വ് ബാങ്കിന്റെയും നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല സാമ്പത്തിക സാക്ഷരത ക്വിസ് മത്സരം നടത്തി. ജില്ലാതല മത്സരത്തില്‍ വിജയികളായവര്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍ രൂപേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 

കായംകുളം ഗവ.ബോയസ് എച്ച്.എസ്.എസിലെ ആദില്‍ ഫൈസല്‍, മുഹമ്മദ് ആദില്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആലപ്പുഴ ഗവ.മോഡല്‍ എച്.എസ്.എസിലെ വേദലക്ഷ്മി, ശ്രീനിവാസ കമ്മത്ത് എന്നിവര്‍ രണ്ടാം സ്ഥാനവും തേവരവട്ടം ജി.എച്ച്.എസ്.എസിലെ അഭിരാമി, ശ്രേയ സനീഷ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് സമ്മാനമായി യഥാക്രമം 10,000, 7500, 5000 രൂപ ക്യാഷ് പ്രൈസും പ്രശസ്തിപത്രവും നല്‍കി. ഉപജില്ലാ തലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്നും വിജയികളായ 32 ടീമുകളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. ജില്ലാതലത്തില്‍ വിജയികളായവര്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. ചുങ്കം കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡി.ജി.എം രശ്മി ആര്‍. മേനോന്‍, ലീഡ് ബാങ്ക് മാനേജര്‍ എം.അരുണ്‍, നബാര്‍ഡ് ഡി.ഡി.എം പ്രേംകുമാര്‍, ഫെഡറല്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ സാജന്‍, എസ്.ബി.ഐ. റീജിയണല്‍ മാനേജര്‍ ജ്യൂഡ് ജെറാര്‍ത്ത്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date