Skip to main content

യോഗ ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ പ്ലസ്ടു/തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്സ് വിജയിച്ചവര്‍ക്ക്ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് അഡ്മിഷന്‍ നേടാം. വിശദവിവരങ്ങള്‍ ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം - 33 വിലാസത്തിലും, www.srcc.in സൈറ്റിലും ലഭിക്കും. https://srcc.in/download ലിങ്ക് മുഖേന അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10. ജില്ലയിലെ പഠന കേന്ദ്രം- യോഗ അസോസിയേഷന്‍, കൊല്ലം. ഫോണ്‍: 8547052494, 04712325101, 8281114464

date