Skip to main content

കേരള ബാങ്ക് അമ്പലപ്പുഴ താലൂക്ക്തല വായ്പാ മേളക്ക് തുടക്കം

ആലപ്പുഴ: കേരള ബാങ്ക് അമ്പലപ്പുഴ താലൂക്ക് തലത്തില്‍ നടത്തുന്ന വായ്പാ മേളക്ക് തുടക്കമായി. എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 161 പേര്‍ക്കായി 10.44 കോടി രൂപയാണ് വിതരണം ചെയ്തത്. 

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ബാങ്ക് ബോര്‍ഡ് അംഗം അഡ്വ. മാണി വിതയത്തില്‍ വായ്പാ വിതരണം നടത്തി. 

നഗരസഭ കൗണ്‍സിലര്‍ കവിത, ബാങ്ക് റീജിയണല്‍ മാനേജര്‍ എ. അനില്‍കുമാര്‍, കേരള ബാങ്ക് മുന്‍ ഡയറക്ടര്‍ എം. സത്യപാലന്‍, ആലപ്പുഴ സൗത്ത് സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീല മോഹന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഏരിയ മാനേജര്‍ എച്ച്. ഷബീന തുടങ്ങിയവര്‍ പങ്കെടുത്തു.

date