Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കളില്‍ ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത അംഗങ്ങള്‍ ജൂലൈ 31 നകം അക്ഷയ സെന്ററുകള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന്  ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. അല്ലാത്തവർക്ക്  2023 ആഗസ്ത് മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതല്ല. അക്ഷയ സെന്ററുകളില്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തുവാന്‍ സാങ്കേതിക തടസ്സം ഉണ്ടാകുകയാണെങ്കില്‍ ഗുണഭോക്താക്കള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ നിശ്ചിത ഫോറത്തിലുളള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി ജൂലൈ 31 നകം ഓഫീസില്‍ ഹാജരാക്കുകയോ ചെയ്യണം.

date