Skip to main content

വടക്കാഞ്ചേരി ഖരമാലിന്യ സംസ്കരണ പ്ലാൻ തയ്യാറായി

വടക്കാഞ്ചേരി നഗരസഭയിൽ ഖരമാലിന്യ സംസ്കരണ പ്ലാൻ തയ്യാറാക്കുന്നതിന് തുടർ നടപടികൾ ചർച്ചചെയ്യാൻ പോസ്റ്റ് സ്റ്റേക്ക് ഹോൾഡേഴ്സ് കൺസൾറ്റേഷൻ യോഗം ചേർന്നു. ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിന് ചേർന്ന ആദ്യ യോഗത്തിന്റെ തീരുമാനങ്ങളുടെയും നഗരസഭയിൽ നടത്തിയ സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് ഖരമാലിന്യ പ്ലാൻ യോഗം ചർച്ച ചെയ്തു.

ഖരമാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ മുനിസിപ്പാലിറ്റിയുടെ കാഴ്ചപ്പാടും അവ കൈവരിക്കാനുള്ള മാർഗവും ചർച്ച ചെയ്തു. ഡി വാട്ടേർഡ് കമ്പോസ്റ്റിംഗ് സിസ്റ്റം ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യകൾ പ്രേയോജനപെടുത്തി ശരിയായ സംസ്ക്കരണത്തിലൂടെ മാലിന്യത്തെ വരുമാനമാക്കുന്ന പ്രവർത്തനങ്ങളാണ് നഗരസഭ നടത്തുന്നത്.

ഖരമാലിന്യ സംസ്കരണത്തിന് നിർവ്വഹണ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ കൂടുതൽ വാഹന സൗകര്യം ഒരുക്കും. ഉറവിട സംസ്കരണ പദ്ധതികൾ ശക്തിപ്പെടുത്തും. രണ്ട് മെക്കനൈസ്ഡ് എം സി എഫുകൾ കൂടി ആരംഭിക്കാനും മാലിന്യ സംസ്കരണം പ്രയോജനപ്പെടുത്തുന്ന വ്യവസായിക പാർക്ക്‌ ഒരുക്കാനും നടപടിയെടുക്കും. സാനിറ്ററി നാപ്കിനുകളുടെ സംസ്കരണം, വിവിധ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടുള്ള മാലിന്യ സംസ്കരണ പരിപാടികളും സംഘടിപ്പിക്കുക, ഹരിത കർമ്മ സേനാംഗങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളിൽ ചർച്ച നടന്നു. 123 വീടുകളിൽ നിന്നും 17 കച്ചവട സ്ഥാപനങ്ങളിൽ നിന്നും എട്ട് ദിവസങ്ങളിലായി ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യ സംസ്കരണത്തിന്റെ ശാശ്വത പരിഹാരത്തിനായി പ്രത്യേക പദ്ധതികൾ തയ്യാറാക്കിയത്.

വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ ഒ ആർ ഷീല മോഹൻ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ആർ അരവിന്ദാക്ഷൻ, എം ആർ അനൂപ് കിഷോർ, സി വി മുഹമ്മദ് ബഷീർ, സ്വപ്ന ശശി, എ എം ജമീലബി, നഗരസഭ സെക്രട്ടറി കെ കെ മനോജ്, ടി എസ് ശ്രീലക്ഷ്മി, ടെക്നിക്കൽ സപ്പോർട്ട് കൺസൾട്ടന്റ്മാർ, കെ.എസ്.ഡബ്ലിയു.എം.പി ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പദ്ധതിയുടെ സ്റ്റേക്ക്ഹോൾഡേഴ്‌സ്, നഗരസഭ ഉദ്യോഗസ്ഥർ, നഗരസഭാംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

See Insights and Ads

Advertise

All reactions:

11

date