Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

2022-23 അധ്യായനവർഷം തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നതവിജയം നേടിയ പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളിൽ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്എസ്എൽസിക്ക് കുറഞ്ഞത് 6 ബി, 4 സി മുതൽ മുകളിലേക്ക് മാർക്ക് നേടിയവർ, പ്ലസ് ടൂ 4-ബി, 2-സി മുതൽ മുകളിലേക്ക് മാർക്ക് നേടിയവർ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഫസ്റ്റ് ക്ലാസ് നേടിയവരുമായ പട്ടികവഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ വെള്ളക്കടലാസിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യത, പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ, ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307 എന്ന വിലാസത്തിൽ അയയ്ക്കണം

date