Skip to main content
പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ

പോങ്കോത്ര കോളനി ഇനി 'ഗ്രാമിക"

പോങ്കോത്ര കോളനി ഇനി പോങ്കോത്ര ഗ്രാമിക എന്ന പേരിലറിയപ്പെടുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌ പോങ്കോത്ര കോളനി നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

വികസന പ്രവർത്തനങ്ങൾക്ക് ശേഷം പോങ്കോത്ര ഗ്രാമിക ഉദ്ഘാടനം ജനുവരി 26ന് നടക്കുമെന്ന് എംഎൽഎ അറിയിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. ഗ്രാമിക പരിസരത്ത് നടന്ന ചടങ്ങിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് അധ്യക്ഷത വഹിച്ചു.

ആറുമാസത്തിനുള്ളിൽ വികസന പ്രവർത്തനങ്ങൾ നടക്കണമെന്ന് എംഎൽഎ കരാറുകാരോട് നിർദേശിച്ചു. അവലോകന സമിതി യോഗം ചേർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും എം എൽ എ പറഞ്ഞു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ മുഖ്യാതിഥിയായി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ഷൈലജ, വാർഡ് അംഗം പുഷ്പാകരൻ, ബ്ലോക്ക് മെമ്പർ റീന ഫ്രാൻസിസ്, ഇരിങ്ങാലക്കുട എസ് സി ഡെവലപ്മെൻ്റ് ഓഫീസർ പി എസ് പ്രിയ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ്, കെ ഇ എല്‍ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date