Skip to main content
പനമുക്ക് പാടത്ത് ഇന്നലെ വഞ്ചി മറിഞ്ഞ് മൂന്നു പേർ അപകടത്തിൽപ്പെട്ടിരുന്നു

വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കണിമംഗലം പനമുക്ക് പാടത്ത്‌ വഞ്ചി മറിഞ്ഞു കാണാതായ പനമുക്ക് സ്വദേശി ആഷിക്കിന്റെ(23) മൃതദേഹം കിട്ടിയെന്നു തൃശ്ശൂർ താലൂക്ക് തഹസിൽദാർ അറിയിച്ചു. പനമുക്ക് പാടത്ത് ഇന്നലെ വഞ്ചി മറിഞ്ഞ് മൂന്നു പേർ അപകടത്തിൽപ്പെട്ടിരുന്നു, അതിൽ രണ്ടുപേർ കരയിലേക്ക് നീന്തി കയറി. കാണാതായ ആഷിക്കിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ ഏറെ വൈകിയും ഫയർഫോഴ്സ് & സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും വെളിച്ച കുറവുമൂലം തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോട് കൂടി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് ദുരന്തനിവാരണ സേന തിരച്ചിൽ നടത്തിയതോടെയാണ് ആഷിക്കിന്റെ മൃതദേഹം കിട്ടിയത്.

date