Skip to main content

ടെക്നിക്കൽ കമ്മിറ്റിയിൽ അംഗമാകാം

കോട്ടയം: ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പരിശോധിച്ച് സാങ്കേതികാനുമതി നൽകാനുളള ടെക്നിക്കൽ കമ്മിറ്റി അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നു വിരമിച്ച ഇലക്ട്രിക്കൽ എൻജിനീയർമാരിൽ നിന്നാണ് ജില്ലാ ആസൂത്രണ സമിതി അപേക്ഷ ക്ഷണിച്ചത്. താത്പര്യമുളളവർ  ബയോഡേറ്റ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ dpoko@yahoo.com എന്ന ഇമെയിൽ വിലാസത്തിൽ ജൂലൈ 31നകം അയയ്ക്കണം.

 

date