Skip to main content

തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിന് 1.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം

- നിർമാണോദ്ഘാടനം ജൂലൈ 27ന്

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ 1.15 രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ജൂലൈ 27ന് വൈകിട്ട് നാലിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസി നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു,
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജയ്,  വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സി.ടി രാജേഷ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. ഷീനാമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ റൂബി ചാക്കോ, ജയറാണി പുഷ്പാകരൻ, കെ.ബി. ശിവദാസ്, അധ്യാപക രക്ഷാകർതൃസമിതി പ്രസിഡന്റ് കെ.എൻ. അനിൽ കുമാർ, സ്‌കൂൾ പ്രഥമാധ്യാപിക എം.കെ. തുളസീഭായി എന്നിവർ പ്രസംഗിക്കും

date