Skip to main content

ലോട്ടറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കോട്ടയം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിൽ 2018 മാർച്ച് മുതൽ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവർക്ക് പിഴയൊടുക്കി അംഗത്വം പുനഃസ്ഥാപിക്കാം. ഓഗസ്റ്റ് 26 വരെയാണ് അവസരം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ നിലവിലുള്ള മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ബിൽ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറിക്ഷേമ ഓഫീസിൽ നേരിട്ട് എത്തണം. ഇപ്രകാരം അംഗത്വം പുനഃസ്ഥാപിക്കുന്നവർക്ക് 2023 ലെ ഓണം ബോണസ് ലഭിക്കില്ലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2300390.

date