Skip to main content
കല്ല്യാശ്ശേരി മണ്ഡലം പട്ടയ അസംബ്ലിയിൽ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു

കല്യാശ്ശേരി മണ്ഡലം പട്ടയ അസംബ്ലി നടന്നു

കല്ല്യാശ്ശേരി മണ്ഡലം പട്ടയ അസംബ്ലി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിലെ ലക്ഷം വീട്, നാല് സെന്റ് കോളനികളുടെ പട്ടയ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പഞ്ചായത്തുകള്‍ കൃത്യമായി എന്‍ഒസികള്‍ നല്‍കണമെന്ന്  എം വിജിന്‍ എം എല്‍ എ പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികള്‍ അവരുടെ വാര്‍ഡുകളിലെ പട്ടയപ്രശ്‌നങ്ങള്‍ അതത് വില്ലേജ് ഓഫീസര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എം എല്‍ എ അറിയിച്ചു.
മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലെ കടല്‍ പുറമ്പോക്കുമായി ബന്ധപ്പെട്ട പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. ദേവസ്വം പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എം എല്‍ എ അറിയിച്ചു.
പട്ടയം ലഭിക്കാത്തവരുടെ പട്ടിക, പട്ടയം നല്‍കുന്നതിന് അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ഇല്ലാത്ത കോളനികളുടെ വിവരങ്ങള്‍ എന്നിവ പട്ടയ അസംബ്ലിയില്‍ അവതരിപ്പിച്ചു. പട്ട യ അസംബ്ലിയില്‍ ലഭിക്കുന്ന വിവരങ്ങളും പ്രശ്‌നങ്ങളും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച ചെയ്ത് താലൂക്ക്, ജില്ലാതലത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ പരിഹരിക്കും. ശേഷിക്കുന്നവ പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെടുക്കും. ആറ് മാസത്തിനുശേഷം വീണ്ടും ചേരും.
തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി പദ്ധതി വിശദീകരിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ശ്രീധരന്‍ (ചെറുതാഴം),എ പ്രാര്‍ഥന (കുഞ്ഞിമംഗലം) പി ഗോവിന്ദന്‍ (ഏഴോം), ടി ടി ബാലകൃഷ്ണന്‍ (കല്യാശ്ശേരി), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ),കെ രതി (കണ്ണപുരം), ടി നിഷ(ചെറുകുന്ന്), പി ശ്രീമതി (പട്ടുവം), ഫാരിഷ ടീച്ചര്‍ (മാട്ടൂല്‍), മാടായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി ധനലക്ഷ്മി, പയ്യന്നൂര്‍ തഹസില്‍ദാര്‍ (ഭൂരേഖ) ഇ കെ രാജന്‍, തഹസില്‍ദാര്‍മാരായ മനോജ് (പയ്യന്നൂര്‍), സുരേഷ് ചന്ദ്ര ബോസ് (കണ്ണൂര്‍), സജീവന്‍ (തളിപ്പറമ്പ്) റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍

date