Skip to main content

അറിയിപ്പുകൾ 

കോഴ്‌സിലേയ്ക്ക്‌ പ്രവേശനം ആരംഭിച്ചു

ലിങ്ക്‌ റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ്‌ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്സ്‌ ഇൻ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ എഫക്ട്സ്‌ കോഴ്‌സിലേയ്ക്ക്‌ പ്രവേശനം ആരംഭിച്ചു. കാലാവധി : മൂന്ന് മാസം. യോഗ്യത: എസ്‌.എസ്‌.എല്‍.സി കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 04952301772, 8590605275  

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള ത്രിദിന വിവാഹപൂർവ്വ കൗൺസിലിംഗ് നടത്തുന്നതിനായി സർക്കാർ എയിഡഡ് അഫിലിയേറ്റഡ് കോളേജുകൾ, അംഗീകരമുള്ള സംഘടനകൾ, മഹല്ല് ജമാഅത്തുകൾ, ചർച്ച്‌ കമ്മിറ്റികൾ തുടങ്ങിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷകൾ പുതിയറയിൽ  പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്തിൽ ആഗസ്റ്റ് 19ന് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ കൗൺസിലിംഗ് നടത്തിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 0495 2724610. 9446643499, 9447881853.   

ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് ചേർക്കണം

എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ ഇ ഡബ്ല്യൂ എസ് – എക്കണോമിക്കലി വീക്കർ സെക്ഷൻ  (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിൽപ്പെടുന്നവർ ആയതിന്റെ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ രേഖകളിൽ ചേർക്കേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ്  ഓഫീസർ അറിയിച്ചു. അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിൽ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തി rpeeekm.emp.lbr@kerala.gov.in എന്ന ഇ- മെയിലിൽ അയക്കണം.  ഇ ഡബ്ല്യൂ എസ് വിഭാഗത്തിൽ ഉൾപ്പെടാത്തവർ പ്രസ്തുത വിവരവും രേഖാമൂലം അറിയിക്കേണ്ടതാണ്.

date