Skip to main content

കർഷകദിന ക്വിസ് സംഘടിപ്പിച്ചു 

 

കക്കോടി ഗ്രാമ പഞ്ചായത്ത്‌ കർഷക ദിനത്തോടനുബന്ധിച്ച് നടത്തുന്ന ക്വിസ് പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി ഷീബ നിർവഹിച്ചു. മക്കട എ എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ താഴത്തയിൽ ജുമൈലത്ത് അധ്യക്ഷയായിരുന്നു.

കൃഷി ഓഫീസർ നീന ക്വിസ് മത്സരത്തിനു നേതൃത്വം കൊടുത്തു. കാർഷിക കർമ്മ സേന കൺവീനർ ഹേമചന്ദ്രൻ  സംസാരിച്ചു. വാർഡ് മെമ്പർ വളപ്പിൽ രാജൻ സ്വാഗതവും ഹെഡ്മാസ്റ്റർ സമീർ കെ.കെ നന്ദിയും പറഞ്ഞു.

date