Skip to main content

സുരക്ഷ പ്രോജക്ടിന്റെ വിവിധ തസ്തികകളില്‍ ഒഴിവ്

ആലപ്പുഴ: സംസ്ഥാന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജില്ല എയിഡ്‌സ് നിയന്ത്രണ ഓഫീസ് മുഖേന നടത്തുന്ന ഐ.ഡി.യു (ഇന്‍ജക്ടബില്‍ ഡ്രഗ് യൂസേഴ്‌സ്) പ്രോജക്ടിന്റെ പ്രോജക്ട് മാനേജര്‍, കൗണ്‍സിലര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സൈക്കോളജി/ആന്ത്രൊപ്പോളജി/സോഷ്യോളജി/സോഷ്യല്‍ വര്‍ക്ക്/ഹ്യൂമന്‍ ഡവലപ്പ്‌മെന്റ്/നേഴ്‌സിംഗ് കോഴ്‌സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രോജക്ട് മാനേജര്‍ തസ്തികയിലേക്കും ബിരുദമുള്ളവര്‍ക്ക് കൗണ്‍സിലര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. 

നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി കൗണ്‍സിലിങ്ങ്/അധ്യാപനം എന്നിവയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തനപരിചയം അഭികാമ്യം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.

സെപ്റ്റംബര്‍ 4 വരെ alappuzhaidu@gmail.com  ലൂടെ അപേക്ഷ നല്‍കാം. ഫോണ്‍: 7293988923, 7306693396

date