Post Category
ഗവ: റ്റി.ഡി മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് നിയമനം
ആലപ്പുഴ : ഗവ: റ്റി.ഡി മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന് വിഭാഗത്തിന് കീഴിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് നിയമനം നടത്തുന്നു. പള്‍മണറി മെഡിസിന് വിഭാഗത്തിലെ മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് രേഖകള്‍ സഹിതം എത്തണം.
date
- Log in to post comments