Skip to main content

ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു

ആലപ്പുഴ: ജില്ലയില്‍ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു. മഞ്ഞ (എ.എ.വൈ.) കാര്‍ഡ് ഉടമകള്‍ക്കാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത്. ജില്ലയില്‍ ഇതുവരെ 4000 ഓളം പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 

അമ്പലപ്പുഴ- 547, കുട്ടനാട്- 31, ചേര്‍ത്തല- 1643, മാവേലിക്കര- 96, ചെങ്ങന്നൂര്‍- 549, കാര്‍ത്തികപ്പള്ളി- 454 എന്നിങ്ങനെയാണ് 26ന് വൈകിട്ട് 4വരെയുള്ള താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.

തേയില, ചെറുപയര്‍ പരിപ്പ്, സെമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്‌പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ചെറുപയര്‍, തുവര പരിപ്പ്, പൊടി ഉപ്പ് എന്നിവയാണ് കിറ്റിലുള്ളത്. 28ന് വൈകിട്ട് വരെ എല്ലാ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ഉണ്ടാകും. അഗതി മന്ദിരങ്ങള്‍, കോണ്‍വെന്റുകള്‍ എന്നിവിടങ്ങളില്‍ 4 പേര്‍ക്ക് ഒരു കിറ്റ് വീതവും സൗജന്യമായി നല്‍കുന്നുണ്ട്. ഓണക്കാലത്ത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് സൗജന്യ കിറ്റ് വിതരണം

date