Skip to main content

മികച്ച വിഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നവർക്ക് സമ്മാനം

 

ആലപ്പുഴ: ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവുമായി  ബന്ധപ്പെട്ട് മികച്ച വിഡിയോ ദൃശ്യങ്ങൾ തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ജില്ലയിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവസരം.  ഓണത്തിന്റെ സുന്ദര നിമിഷങ്ങൾ പകർത്തിയ വീഡിയോകൾ അയക്കാം. ഒരു മിനുറ്റു മുതൽ മൂന്നു മിനുറ്റുവരെ ദൈർഘ്യമുള്ള വീഡിയോകളാണ് പരിഗണിക്കുക. ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസ് ആലപ്പുഴ ( https://www.facebook.com/DistrictInformationOfficerAlappuzha) പേജിലേക്ക് മെസേജ് ആയോ 9074594578 നമ്പരിൽ വാട്‌സാപ് ആയോ നൽകാം.  പി ആർ ഡി യുടെ ജില്ല പേജിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ മികച്ച ഉള്ളടക്കം, ലൈക്ക്, ഷെയർ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിക്കുക. വീഡിയോകൾ  സെപ്തംബർ രണ്ടിന് മുന്നോടിയായി നൽകേണ്ടതാണ്. വിജയികൾക്ക് ഒന്നാം സമ്മാനം ഏഴായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയുമാണ്. സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സർക്കാരിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുന്നതാണ്. കൂടുതൽ വിവരത്തിന് 04772251349 എന്ന നമ്പറിൽ ബന്ധപ്പെടുക.

date